പോസ്റ്റുകള്‍

മാവേലി നാട് കാണീടും കാലം ....

മാവേലി ഓണം കഴിഞ്ഞു പാതാളത്തിലേക്കു തിരിച്ചുള്ള യാത്രയിലാണ്.. എന്‍റെ പ്രജകള്‍ എല്ലാവരും ഓണം ഗംഭീരമാക്കിയിരിക്കുന്നു ...കഴിഞ്ഞ തവണ പ്രളയം കാരണം ആരും കാര്യമായി ആഘോഷിച്ചില്ല...ഇത്തവണയും പ്രളയം ഉണ്ടായിരുന്നെങ്കിലും ആരും ആഘോഷത്തിനു കുറവൊന്നും വരുത്തിയില്ല . തന്‍റെ പ്രജകളെ കുറിച്ച് മാവേലി തമ്പുരാന് അഭിമാനം തോന്നി. എന്ത് ദുരന്തത്തില്‍ നിന്നും ഉയര്‍ത്തെഴുന്നെല്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ ആണ് തന്‍റെ പ്രജകള്‍ എന്നോര്‍ത്തപ്പോള്‍ മാവേലി തമ്പുരാന് കുറച്ചു അഹങ്കാരവും തോന്നാതിരുന്നില്ല ..ഇത്തവണ കുറച്ചു വൈകിയാണ് തിരിച്ചു പോകുന്നത് ..കഴിഞ്ഞ തവണ വെള്ളം കയറി കിടക്കുന്നതിനാല്‍ പല സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല ..ഇത്തവണ എല്ലായിടവും പോയി കണ്ടു ..എല്ലാവരെയും കണ്ടു ..എല്ലാവരും സന്തോഷവന്മാര്‍ തന്നെ...താന്‍ ഭരിച്ചിരുന്നതിനേക്കാള്‍ കേമാമായിട്ടായിരിക്കും ഇന്നുള്ളവര്‍ ഭരിക്കുന്നത്‌ ..അതായിരിക്കും ജനങ്ങളുടെ സന്തോഷത്തിനു നിതാനം ... എതിരെ വന്ന വലിയ ഒരു ലോറി മാവേലിയെ കടന്നു പോയി ..ഹോ എന്തൊരു നാറ്റം.. ഓണാഘോഷം കഴിഞ്ഞതിന്‍റെ അവശിഷ്ടങ്ങള്‍ എവിടെയോ കൊണ്ട് കളഞ്ഞിട്ടുള്ള വരവാണ് ..ദുര്‍ഗ്ഗന്ധം സഹിക്കാന്‍ കഴിയുന്നി...

സമയം

ഏവര്‍ക്കും വേണ്ടത് സമയം ആര്‍ക്കുമില്ലാത്തതും സമയം എല്ലാവര്‍ക്കും നഷ്ടപെടുന്നതും സമയം ആര്‍ക്കും കാത്തുവയ്ക്കാന്‍ കഴിയാത്തതും സമയം കാത്തിരിക്കുമ്പോള്‍ നീളമുള്ളത്‌ സമയം കൂട്ടിരിക്കുമ്പോള്‍ കുറുകിയതും സമയം മിഴികള്‍ നിറയുന്നതും കണ്ടൊരു സമയം പുഞ്ചിരി വിടരുന്നതും കണ്ടത് സമയം ഏവര്‍ക്കും സമമാണ് സമയം എങ്കിലും ആര്‍ക്കും സമമല്ലാത്തതും സമയം എങ്കിലും വരുമൊരു സമയം ഏവര്‍ക്കും അന്ന് കണ്‍പോളയടച്ചു മലര്‍ന്നു കിടക്കുവതല്ലാതെന്തു ചെയ്യും ഈ അഹങ്കരികള്‍ മനുഷ്യര്‍...

നിത്യ പ്രണയം

നിത്യപ്രണയം ഒരു മണി ആകുന്നു.. എനിക്കഭിമുഖമായി ചരിഞ്ഞു കിടന്നുറങ്ങുന്ന അവളെ നോക്കി ഞാന്‍ കിടന്നു. എത്ര ശാന്തമായാണ് അവള്‍ ഉറങ്ങുന്നത് ..എന്തോ അവളിങ്ങനെ കിടന്നുറങ്ങുന്നത് കാണാന്‍ ഇപ്പോഴും എന്തൊരു ഭംഗി ആണെന്നോ ...മുപ്പതിയഴു വര്‍ഷങ്ങള്‍ക്കിപ്പുറവും അതെ ഭംഗി ..കാലവും പ്രായവും തോറ്റ് പോയിരിക്കുന്നു. ഇപ്പോഴും അന്ന് കാണുന്ന പോലെ തന്നെ. കുട്ടികള്‍ പറയും അച്ഛനും അമ്മയും ഇപ്പോഴും പ്രേമിച്ചു നടക്കുകയാണെന്ന്..അത് സത്യമാണ് ..ഞങ്ങള്‍ക്കിപ്പോഴും പ്രണയിച്ചു കൊതി തീര്‍ന്നിട്ടില്ല. മറ്റു പലരുടേയുംപോലെ പ്രേമിച്ചു കല്യാണം കഴിച്ചവരല്ല ഞങ്ങള്‍ ..വിവാഹം കഴിച്ചതിനു ശേഷം പ്രണയിച്ചു തുടങ്ങിയവരാണ്. മുപ്പത്തിഏഴു വര്‍ഷം മുന്‍പേ പരസ്പരം കാണുക പോലും ചെയ്യാതെ വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച കല്യാണത്തിന് സമ്മതിക്കുകയായിരുന്നു. അന്ന് മുതല്‍ തുടങ്ങിയ യാത്രയാണ് ..പൂ വിരിച്ച വഴികളിലൂടെയും കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയും ഞങ്ങള്‍ യാത്ര ചെയ്തു ..ഒരുമിച്ച് ... എല്ലാവര്‍ക്കും ഉള്ള പോലെ ഒരു സാധാരണ ജീവിതം.പക്ഷെ ഞങ്ങള്‍ അത് ജീവിച്ചത് അസാധാരണമായിട്ടാണ്...ഞങ്ങളുടെ ഇടയിലും പിണക്കങ്ങള്‍ ഉണ്ടായിട്ടുണ്ട് .. പക്ഷെ ചില ദിവസങ്ങള്‍ക്...

കറമ്പന്‍

  എന്‍റെ പേര് കറമ്പന്‍ ..ഇത് കേള്‍ക്കുമ്പോ നിങ്ങള്‍ വിചാരിക്കും ഇതൊക്കെ ഒരു പേരാണോ എന്നു.. ശരിയാണ് എനിക്കും ഒരു പേരുണ്ട് ...പക്ഷെ അത്   ഗവന്‍മെന്‍റ് അടിച്ചു വച്ചിരിക്കുന്ന ചില കടലാസുകളില്‍ മാത്രമേ ഉള്ളു ...എന്‍റെ ജീവിതത്തില്‍ ഇന്ന് വരെ കൂടുതല്‍ വിളിക്കപെട്ടിട്ടുള്ളതില്‍ കൂടുതലും കറമ്പന്‍ എന്നാണ്. ഒരു പേരിന്‍റെ ആവശ്യകത എന്താണ്..തിരിച്ചറിയപെടാന്‍ വേണ്ടി മാത്രമല്ലെ നമ്മുക്ക് പേര് ..അല്ലാതെ ഒരാളുടെ പേര് അയാളുടെ വെക്തിത്വം രൂപപെടുതുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള പങ്കു വഹിചിട്ടുണ്ടോ ഇത് വരെ ..ഉണ്ടാവില്ല ..തത്വശാസ്ത്രം അവിടെ നിക്കട്ടെ ..നമ്മുക്ക് എന്‍റെ കഥയിലോട്ടു വരാം ..കഥയെന്നു പറയുമ്പോ നിങ്ങള്‍ അധികം ഒന്നും പ്രതീക്ഷ വക്കണ്ട കേട്ടോ ..കാരണം ഇതില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ ഉപ്പും മുളകും പുളിയും ഒന്നും ഇല്ല ..പിന്നെ കുറച്ചു കയ്പ്പ് രസം ..അതുമാത്രേ ഉണ്ടാവൂ ... അപ്പൊ പറഞ്ഞു വന്നത് എന്നെ പറ്റി ..ഞാനെന്ന കറുമ്പനെ പറ്റി ...കേള്‍ക്കാന്‍ കഴിയുന്ന നാള്‍ തൊട്ടു അല്ലെങ്കില്‍ ആളുകള്‍ പറയുന്നത് മനസ്സിലാക്കാന്‍ പറ്റിയ പ്രായം തൊട്ടു കേള്‍കാന്‍ തുടങ്ങിയതാണ്‌ എന്‍റെ കറുപ്പിന്‍റ...

എനിക്ക് എന്‍റെ അമ്മയെ കാണണം

എനിക്ക് എന്‍റെ അമ്മയെ കാണണം അയാള്‍ റോഡിനു അരികു ചേര്‍ന്ന് വേഗത്തില്‍ നടക്കുകയാണ്. ഇടയ്ക്കു ചുറ്റും നോക്കുന്നുണ്ട്. ഡിസംബറിലെ തണുത്ത ഈ രാത്രിയില്‍ വിജനമായ ഈ റോഡിലൂടെ അയാള്‍ എങ്ങോട്ടാണ് ..മൂടല്‍ മഞ്ഞിന്‍റെ പാളികള്‍ ആകാശത്ത് നിന്ന് ഭൂമിയെ തൊട്ടു തോട്ടില്ലെന്ന രീതിയില്‍ നില്‍ക്കുന്നു ..ഇടയ്ക്കു കടന്നു പോകുന്ന വാഹനങ്ങള്‍ അടുത്തെത്തുമ്പോള്‍ മാത്രമാണ് കാണാനാകുന്നതു ... നാല് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇവിടെ എത്തപെട്ടത്‌ ...പലരും പറഞ്ഞു കേട്ടത് പോലെ ഒന്നര ലക്ഷം രൂപ ഏജന്റിനു കൊടുത്തു വന്നതാണ് ... പല പല പണികള്‍ ചെയ്തു അമ്മ ഒറ്റക്ക് പഠിപ്പിച്ചതാണ് ...എം എ നല്ല മാര്‍ക്കില്‍ പാസായി ..പക്ഷെ അതുകൊണ്ട് എന്ത് പ്രയോജനം ...എന്നെ പഠിപ്പിക്കാന്‍ എടുത്ത ലോണും ..പിന്നെ മറ്റു പല ആവശ്യങ്ങള്‍ക്കായി എടുത്ത ലോണുകളും എല്ലാം അടക്കേണ്ട സമയവും കഴിഞ്ഞു ..ഓരോ ലോണും പുതിയ ലോണെടുത്ത് പുതുക്കി പുതുക്കി പോന്നു ...എന്തെങ്കിലും രക്ഷ വേണമെങ്കില്‍ കടല് കടന്നാലേ കഴിയു എന്ന അഭിപ്രായങ്ങള്‍ കേട്ട് പോന്നതാണ് ..അതിനു ആ ഏജന്റിനു കൊടുക്കാനായി എടുത്തതാണ് അവസാനത്തെ ലോണ്‍ ...എന്നാലും ഒരു ജോലിയൊക്കെ ആയാല്‍ രക്ഷപെടുമല്ലോ എന്നോര്‍...

വെറിയന്‍

കൊല്ലണം... അന്യ രാജ്യക്കാരെ മുഴുവന്‍ കൊല്ലണം.. അതിനു യുദ്ധമുണ്ടാക്കണം കൊല്ലണം.. അന്യ മതക്കാരെ മുഴുവന്‍ കൊല്ലണം.. അതിനു വര്‍ഗ്ഗീയ ലഹളയുണ്ടാക്കണം കൊല്ലണം... അന്യ വര്‍ണ്ണത്തിലുള്ളവരെയെല്ലാം... അതിനു വര്‍ണ്ണവെറിയുണ്ടാക്കണം.. കൊല്ലണം.... എന്നേക്കാള്‍ സമ്പത്തുള്ളവരെ മുഴുവന്‍.. അതിനു ഞാന്‍ തീവ്രവാദിയാകണം കൊല്ലണം... എന്നെക്കാള്‍ മുന്‍പേ നടക്കുന്നവനെ.. പിറകെ നടക്കുന്നവനെ... എന്നേക്കാള്‍ സുന്ദരരൂപമുള്ളവനെ കൊല്ലണം.. ഞാനല്ലാത്തതിനെയെല്ലാം കൊല്ലണം.. എന്നിട്ട് എനിക്കുറക്കെ പൊട്ടിച്ചിരിക്കണം... ചുറ്റും കിടക്കുന്ന ശവങ്ങള്‍ക്കു നടുവില്‍ നിന്ന്. അപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു എന്‍റെ ചിരി കേള്‍ക്കാന്‍ ആരുമില്ലെണ്ണ്‍ എന്‍റെ വിജയം കാണാന്‍ ആരുമില്ലെന്ന്... അപ്പോള്‍ ഞാന്‍ ചിന്തിക്കുന്നു..ഞാനീ ചെയ്തതെല്ലാം എന്തിനെന്നു..     ജെ.സി.പള്ളിക്കാട്‌

മയിൽ പീലി: കുട്ടികളി

മയിൽ പീലി: കുട്ടികളി